കോഴിക്കോട്: സമ്പർക്ക രോഗികൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ഹോട്ടലുകളിൽ പാഴ്സൽ ഭക്ഷണം മാത്രമെ പാടുള്ളുവെന്ന് ജില്ലാ കളക്ടറുടെ നിർദ്ദേശം. ഉത്തരവിനെ തുടർന്ന് ഇന്നലെ രാവിലെ മുതൽ പാഴ്സൽ ഭക്ഷണ മാത്രമായി ഹോട്ടലുകൾ പരിമിതപ്പെടുത്തി. ലോക്ക് ഡൗൺ ഇളവിന്റെ തുടക്കത്തിൽ ഹോട്ടലുകളിൽ പാഴ്സൽ ഭക്ഷണം മാത്രമാണ് അനുവദിച്ചിരുന്നത്. കൂടുതൽ ഇളവുകൾ വന്നതോടെയാണ് സാമൂഹിക അകലം പാലിച്ച് ഒരു മേശയിൽ രണ്ട് പേർക്ക് മാത്രമായി ഭക്ഷണം കഴിക്കാൻ അനുമതി നൽകിയത്.