താമരശ്ശേരി: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന വ്യാപകമായി നടത്തിയ കരിദിനാചരണത്തിന്റെ ഭാഗമായി താമരശ്ശേരി പഞ്ചായത്തിലെ വിവിധ ബൂത്ത് കേന്ദ്രങ്ങളിലും വീട്ടുമുറ്റങ്ങളിലും ബി.ജെ.പി പ്രവർത്തകർ കരിങ്കൊടി ഉയർത്തി പ്രതിഷേധ ജ്വാല തെളിയിച്ചു. താമരശ്ശേരി തച്ചംപൊയിൽ ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ ജ്വാല സംസ്ഥാന കമ്മിറ്റി അംഗം ഗിരീഷ് തേവള്ളി ഉദ്ഘാടനം ചെയ്തു. കെ.ശശിധരൻ, ഇ.കൃഷ്ണപ്രസാദ് നേതൃത്വം നൽകി.താമരശ്ശേരി ടൗണിൽ ജോണി കുമ്പുളുങ്കൽ, കെ.പി.ശിവദാസൻ നേതൃത്വം നൽകി.