പേരാമ്പ്ര: ചെടിക്കുളത്തെ അവിടനല്ലൂർ ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ ഓഫീസിൽ നിന്ന് 80000 രൂപയോളം മോഷണം പോയതായി പരാതി. ഇന്നലെ രാവിലെ ഓഫീസ് തുറക്കാൻ എത്തിയപ്പോഴാണ് ഷട്ടറിന്റെ പൂട്ട് പൊളിച്ചതായി കണ്ടത്. ബാലുശ്ശേരി പൊലീസ് അന്വേഷണം തുടങ്ങി. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാർഡും പരിശോധന നടത്തി.