വടകര: കണ്ടെയ്ൻമെന്റ് സോണായ ഏറാമല പഞ്ചായത്തിൽ ഇന്നലെ പ്രാഥമിക സമ്പർക്കപ്പട്ടികയിൽ പെടുന്നവർക്കായി നടത്തിയ ആന്റിജൻ പരിശോധനയിൽ പത്തു പേർക്ക് രോഗം സ്ഥിരീകരിച്ചു. പഞ്ചായത്തിൽ കഴിഞ്ഞ ദിവസം കൊവിഡ് 19 പോസിറ്റീവായ നാലു പേരുടെ പ്രാഥമിക സമ്പർക്കത്തിൽ പെട്ട 195 പേർക്കാണ് ഇന്നലെ ഓർക്കാട്ടേരി കമ്യൂണിറ്റി ഹാളിൽ പരിശോധന നടത്തിയത്. ഇതിൽ ഓർക്കാട്ടേരി പച്ചക്കറി മാർക്കറ്റിലെ രോഗം സ്ഥിരീകരിച്ചയാളുടെ ഭാര്യ, രണ്ടു മക്കൾ, ഓർക്കാട്ടേരിയിലെ ബേക്കറിയിലെ അഞ്ച് തൊഴിലാളികൾ, കുന്നുമ്മക്കരയിലെ രണ്ടു പേർ എന്നിവർക്കാണ് പോസിറ്റീവായത്. ഇവരെ കോഴിക്കോട് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലേക്ക് മാറ്റി.