photo
എം.എം പറമ്പിൽ പാലക്കണ്ടി സതീഷ് കുമാറിന്റെ വീടിന്റെ ചുമരിൽ കരി ഓയിൽ ഒഴിച്ച നിലയിൽ

ബാലുശ്ശേരി: ഉണ്ണികുളം എസ്റ്റേറ്റ് മുക്ക് എം.എം പറമ്പിൽ വീടിന് നേരെ കരി ഓയിൽ പ്രയോഗം. പാലക്കണ്ടി സതീഷ് കുമാറിന്റെ വീടിന് നേരെയാണ് കരി ഓയിൽ ഒഴിച്ചത്. ഇന്നലെ പുലർച്ചെ രണ്ടരയോടെയാണ് സംഭവം. മദ്യ കുപ്പിയിൽ കൊണ്ടുവന്ന കരി ഓയിൽ വീടിന് നേരെ എറിയുകയായിരുന്നു.
ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നെങ്കിലും ആരെയും കണ്ടെത്താനായില്ല. ബാലുശ്ശേരി പൊലീസ് അന്വേഷണം ആരംഭിച്ചു.