കടലുണ്ടി: കടലുണ്ടി ഗ്രാമപഞ്ചായത്തിൽ കൊവിഡ് പരിശോധന നടത്തിയ 107 പേരുടെയും ഫലം നെഗറ്റീവ്. പഞ്ചായത്തിലെ ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, മാവേലി സ്റ്റോറുകളിലെ ജീവനക്കാർ, റേഷൻ കടകളിലെ ജോലിക്കാർ തുടങ്ങിയവർക്കാണ് കൊവിഡ് പരിശോധന നടത്തിയത്. കടലുണ്ടി പഞ്ചായത്തിൽ കൊവിഡ് വ്യാപനത്തിനെതിരെ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പിലാക്കാട്ട് ഷൺമുഖൻ പറഞ്ഞു.