കുറ്റ്യാടി: കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ കുറ്റ്യാടി പഞ്ചായത്തിൽ ചടങ്ങുകൾക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയതായി സെക്രട്ടറി അറിയിച്ചു.

പഞ്ചായത്ത് പരിധിയിൽ വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ ചടങ്ങുകൾക്ക് നിശ്ചിത എണ്ണത്തിൽ കൂടുതൽ ആളുകളെ പങ്കെടുപ്പിക്കുന്നവർക്കെതിരെ പൊലീസും ആരോഗ്യ വകുപ്പും കർശനനടപടി സ്വീകരിക്കും.

ചടങ്ങുകൾ ഒരുക്കുന്നവർ തീയതി, സമയം, പങ്കെടുക്കുന്നവരുടെ എണ്ണം എന്നിവ രേഖാമൂലം പഞ്ചായത്ത്, ആരോഗ്യ വകുപ്പ് അധികൃതരെ മുൻകൂട്ടി അറിയിച്ചിരിക്കണം. വിവാഹം, ഗൃഹപ്രവേശം, മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാനാവുക പരമാവധി 20 പേർക്ക് മാത്രം.