kurian
ഫാ.കെ.പി.കുര്യൻ കുമ്പളോലിൽ

ചമൽ: വെല്ലൂർ കത്തോലിക്ക രൂപതയിലെ മുതിർന്ന വൈദികൻ കെ.പി.കുര്യൻ കുമ്പളോലിൽ (88) നിര്യാതനായി. സംസ്‌കാരം വെല്ലൂർ അസംപ്ഷൻ കത്തീഡ്രൽ ദേവാലയത്തിൽ നടന്നു.

കോട്ടയം കുറവിലങ്ങാട് സ്വദേശിയാണ്. 1961ൽ വെല്ലൂർ രൂപതയിൽ വൈദികനായി. അര നൂ​റ്റാണ്ടിനിടെ നിരവധി ഇടവകകൾ സ്ഥാപിക്കുന്നതിൽ നിർണായക പങ്കു വഹിച്ചു. ഏതാനും വർഷങ്ങളായി വെല്ലൂരിലെ വൈദിക മന്ദിരത്തിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു. സഹോദരങ്ങൾ: ഫിലിപ്പോസ് കുമ്പളോലിൽ (ചമൽ), പരേതരായ കെ.പി.ജോസഫ് കുമ്പളോലിൽ (കുളത്തുവയൽ), കെ.പി.വർക്കി കുമ്പളോലിൽ (ചമൽ), മറിയക്കുട്ടി തടത്തിൽ (കല്ലാനോട്).