പന്തീരാങ്കാവ്: ഒളവണ്ണയിൽ കൊവിഡ് കിടത്തി ചികിത്സാ കേന്ദ്രം രണ്ട് ദിവസത്തിനകം തുടങ്ങാൻ തീരുമാനം. ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ പ്രതിരോധ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിന് പി.ടി.എ റഹീം എം.എൽ.എ വിളിച്ച യോഗത്തിലാണ് തീരുമാനമായത്. വാർഡ് ആർ.ആർ.ടികളെ സഹായിക്കുന്നതിന് നിയോഗിച്ച അദ്ധ്യാപകർ ഗ്രാമപഞ്ചായത്തും പൊലീസുമായും സഹകരിക്കണമെന്ന് നിർദ്ദേശിച്ചു. കണ്ടെയ്ൻമെന്റ് സോണുകളിലെ ആരാധനാലയങ്ങളിൽ കൂട്ട പ്രാർത്ഥനകൾക്ക് നിയന്ത്രണമേർപ്പെടുത്തും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. തങ്കമണി, വൈസ് പ്രസിഡന്റ് മനോജ് പാലാത്തൊടി, സെക്രട്ടറി ടി.അനിൽ കുമാർ, കെ.കെ.ജയപ്രകാശൻ, മീത്തിൽ അബ്ദുൽ അസീസ്, പന്തീരാങ്കാവ് പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ ബൈജു കെ.ജോസ്, നല്ലളം സബ് ഇൻസ്‌പെക്ടർ യു. സനീഷ്, കെ. ബൈജു, എൻ.സുജിത് എന്നിവർ പ്രസംഗിച്ചു.