പയ്യോളി: മൂരാട് ഓയിൽ മില്ലിന് സമീപം പരേതനായ പവിത്രന്റെ ഭാര്യ ലളിത (62), മകൻ അരുൺ (32) എന്നിവരെ വീട്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തി. മറ്റൊരു മകൻ വിപിൻ സ്ഥലത്തുണ്ടായിരുന്നില്ല. അർബുദ രോഗിയായ ലളിത പത്തു വർഷത്തിലേറെയായി ചികിത്സയിലായിരുന്നു.
ഇന്നലെ ഉച്ചയോടെ എത്തിയ പോസ്റ്റ്‌മാൻ ഏറെ സമയം വിളിച്ചിട്ടും വാതിൽ തുറക്കാത്തത് കണ്ട് അയൽവാസികളോട് ചോദിച്ചു. തുടർന്ന് അയൽവീട്ടുകാർ പിൻവാതിലിലൂടെ കയറി നോക്കിയപ്പോഴാണ് കിടപ്പുമുറിയിൽ മകനെയും നടുമുറിയിൽ അമ്മയെയും തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ വടകര ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
പയ്യോളി എസ്.ഐ പി.പി.മനോഹരന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.