ജില്ലയിൽ രോഗം സ്ഥിരീകരിച്ചവർ 324
രോഗമുക്തി നേടിയത്136 പേർ
ചികിൽസയിലുളളത് 187 പേർ
കൽപ്പറ്റ: ജില്ലയിൽ വ്യാഴാഴ്ച്ച പത്ത് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. അഞ്ച് പേർ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരിൽ മൂന്ന് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 324 ആയി. ഇതിൽ 136 പേർ രോഗമുക്തി നേടി. ഒരാൾ മരണപ്പെട്ടു. നിലവിൽ 187 പേരാണ് ചികിൽസയിലുളളത്. ഇതിൽ ജില്ലയിൽ 182 പേരും കോഴിക്കോട് മെഡിക്കൽ കോളേജിൽ നാലും കണ്ണൂരിൽ ഒരാളും ചികിൽസയിൽ കഴിയുന്നു.
രോഗം സ്ഥിരീകരിച്ചവർ:
ജൂലൈ 14ന് ബംഗളുരുവിൽ നിന്നെത്തിയ തലപ്പുഴ സ്വദേശി (21), ജൂലൈ 11 ന് സൗദി അറേബ്യയിൽ നിന്ന് വന്ന പൊഴുതന സ്വദേശി (50), ജൂലൈ 14 ന് ബംഗളുരുവിൽ നിന്ന് വന്ന പുൽപ്പള്ളി സ്വദേശി (26), ജൂലൈ 13 ന് ജില്ലയിലെത്തിയ, നാദാപുരത്ത് ജോലിചെയ്യുന്ന എടവക സ്വദേശി (57), പത്തനംതിട്ട സന്ദർശനം നടത്തി തിരിച്ചു വന്ന ബത്തേരി സ്വദേശി (36), ജൂലൈ 16 മുതൽ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള നൂൽപ്പുഴ സ്വദേശി (74), ജൂലൈ 14 ന് ബംഗളുരുവിൽ നിന്നെത്തിയ മുപ്പൈനാട് സ്വദേശിയും (40) കുടുംബവും (42, 34, 11 വയസ്സുകാർ) എന്നിവർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
രോഗമുക്തി നേടിയവർ:
കുറുക്കൻമൂല സ്വദേശി (30), തവിഞ്ഞാൽ സ്വദേശി (46), അപ്പപ്പാറ സ്വദേശി (40), രണ്ട് കണിയാമ്പറ്റ സ്വദേശികൾ എന്നിവരാണ് പരിശോധനാ ഫലം നെഗറ്റീവായി വ്യാഴാഴ്ച ആശുപത്രി വിട്ടത്.
പുതുതായി നിരീക്ഷണത്തിൽ 146 പേർ
203 പേർ നിരീക്ഷണ കാലം പൂർത്തിയാക്കി
നിലവിൽ നിരീക്ഷണത്തിൽ 2955 പേർ.
പരിശോധനയ്ക്കയച്ചത് 14017 സാമ്പിളുകൾ
ഫലം ലഭിച്ചത് 12344
12020 നെഗറ്റീവും 324 പോസിറ്റീവും
കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു
നൂൽപ്പുഴ പഞ്ചായത്തിലെ 14,15, 16, 17 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളായി ജില്ലാ കലക്ടർ പ്രഖ്യാപിച്ചു.
ജില്ലയിലെ കണ്ടെയ്ൻമെന്റ് സോണുകൾ
ജില്ലയിൽ നിലവിൽ കണ്ടെയ്ൻമെന്റ് സോണുകളായി തുടരുന്നത് 12 തദ്ദേശ സ്ഥാപനങ്ങളിലെ 87 വാർഡുകൾ. ഇതിൽ കൽപ്പറ്റയിലെ ഒരു വാർഡ് മൈക്രോ കണ്ടെയ്ൻമെന്റാണ്.
കൽപ്പറ്റ നഗരസഭ ഒന്ന് (വാർഡ് 18 മൈക്രോ കണ്ടെയ്ൻമെന്റ് സോൺ)
മാനന്തവാടി നഗരസഭ നാല് (11,13,14,29)
എടവക പഞ്ചായത്ത് നാല് (2,12,16,17)
തൊണ്ടർനാട് 10 (1,2,3,4,5,10,11,12,13,15 )
പുൽപ്പള്ളി 19 ( മുഴുവൻ വാർഡുകളും)
മുളളൻകൊല്ലി 18 (മുഴുവൻ വാർഡുകളും)
തിരുനെല്ലി 17 (മുഴുവൻ വാർഡുകളും)
കണിയാമ്പറ്റ മൂന്ന് (15,16,17)
വെളളമുണ്ട മൂന്ന് (2,3,9)
പടിഞ്ഞാറത്തറ രണ്ട് (1,16)
തവിഞ്ഞാൽ രണ്ട് (1,2)
നൂൽപ്പുഴ നാല് (14,15,16,17)