കൊയിലാണ്ടി: ബാലുശ്ശേരിയിൽ നിന്ന് കാണാതായ യുവാവിന് കൊടുവള്ളിയിലെ സ്വർണക്കടത്തുമായി ബന്ധമുണ്ടെന്ന് സൂചന. പൂനൂർ ഉണ്ണികുളം കുന്നുമ്മൽ വീട്ടിൽ അബ്ദുൾ മജീദിന്റെ മകൻ ഹാഷിദിനെ (25) 2019 ആഗസ്റ്റ് 22 മുതലാണ് കാണാതായത്. മകനെ കാണാനില്ലെന്ന് കാണിച്ച് ഹാഷിദിന്റെ ഉമ്മ സുഹറ സെപ്തംബർ 13ന് ബാലുശേരി പൊലീസിൽ പരാതി നൽകിയിരുന്നു. സൗദിയിൽ ഡ്രൈവറായിരുന്ന ഹാഷിദിനെ നാട്ടിലെത്തി മൂന്ന് മാസത്തിന് ശേഷമാണ് കാണാതാവുന്നത്. ഇയാളുടെ പല സുഹൃത്തുക്കൾക്കും സ്വർണക്കടത്തുമായി ബന്ധമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈ.എസ്.പി ആർ. ഹരിദാസ് പറഞ്ഞു.