sreeja
ശ്രീജ പത്മജൻ

മായനാട്: ഗവ.എെ.ടി.എെ റിട്ട.സീനിയർ സൂപ്രണ്ട് പാറപ്പുറത്ത് പത്മജന്റെ ഭാര്യ ശ്രീജ പത്മജൻ (51) നിര്യാതയായി. മായനാട് വനിത സഹകരണ സൊസൈറ്റിയുടെ ഡയറക്ടറാണ്.

കൊയിലാണ്ടി കുറുവങ്ങാട് ശ്രീപദത്തിൽ കേളോത്ത് ശ്രീധരൻ നായരുടെയും (റിട്ട. ഡെപ്യൂട്ടി കളക്ടർ) കൂമുളളി സാവിത്രി അമ്മയുടെയും മകളാണ്. സഹോദരങ്ങൾ: കെ. ശ്രീകുമാർ (അദ്ധ്യാപകൻ, പാണക്കാട് പൂക്കോയതങ്ങൾ യത്തീംഖാന ഹൈസ്കൂൾ, വേങ്ങര), കെ.ശ്രീജേഷ് കുമാർ (അദ്ധ്യാപകൻ, ദേവകി അമ്മ മെമ്മോറിയൽ ട്രെയ്‌നിംഗ് കോളേജ്, ചേലേമ്പ്ര), കെ.ശ്രീലത (പട്ടികജാതി വികസന ഓഫീസർ, കോഴിക്കോട് കോർപ്പറേഷൻ), ശ്രീകല സതീഷ് കുമാർ എളാട്ടേരി. സഞ്ചയനം തിങ്കളാഴ്ച.