വിദ്യാഭ്യാസപരമായി പിന്നാക്കം നിൽക്കുന്ന നെല്ലിക്കാപ്പറമ്പിൽ അന്താരാഷ്ട്ര നിലവാരത്തിൽ ഒരു വിദ്യാലയം. 1996ൽ സീതി സാഹിബ് മെമ്മോറിയൽ ചാരിറ്റബിൾ ആൻഡ് എജ്യുക്കേഷൻ ട്രസ്റ്റ് രൂപീകരിക്കുമ്പോൾ അതായിരുന്നു ലക്ഷ്യം. 2006ൽ നെല്ലിക്കാപറമ്പിന്റെ ഹൃദയഭാഗത്ത് ഗ്രീൻവാലി പബ്ളിക് സ്കൂൾ (സി.ബി.എസ്.ഇ) ഉയർന്നു. കുറഞ്ഞ കാലത്തിനുള്ളിൽ അഭിമാനകരമായ നേട്ടങ്ങളിലൂടെ ജില്ലയിലെ സി.ബി.എസ്.ഇ സ്കൂളുകളുടെ മുൻനിരയിലെത്താൻ ഗ്രീൻവാലിയ്ക്ക് കഴിഞ്ഞു. നഗര തിരക്കുകളിൽ നിന്ന് മാറി മുക്കത്തെ പ്രകൃതി രമണീയമായ ഏഴ് ഏക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഗ്രീൻവാലി പബ്ലിക് സ്കൂൾ 14 തലമുറകൾക്ക് അറിവ് പകർന്ന് ജൈത്രയാത്ര തുടരുകയാണ്. പഠനത്തോടൊപ്പം കുട്ടികളുടെ അഭിരുചികൾ തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിക്കാൻ ശേഷിയുള്ള വിദഗ്ധരായ അദ്ധ്യാപകരാണ് വിദ്യാലയത്തിലുള്ളത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് വഴിയൊരുക്കുകയെന്ന ലക്ഷ്യത്തിലെത്താൻ 14വർഷത്തെ സേവനത്തിലൂടെ വിദ്യാലയത്തിന് കഴിഞ്ഞു.
@ ഗ്രീൻവാലി കോളേജ് ഒാഫ് എജ്യുക്കേഷൻ
ട്രസ്റ്റിന്റെ കീഴിൽ 20 വർഷമായി പ്രവർത്തിക്കുന്ന ഗ്രീൻവാലി കോളേജ് ഒാഫ് എജ്യുക്കേഷൻ ജില്ലയിലെ മികച്ച ബി.എഡ് കോളേജുകളിൽ ഒന്നാണ്. ബി.എഡ്, ഡി.എഡ് കോഴ്സുകളിലായി ഓരോ ബാച്ചിലും 150 വിദ്യാർത്ഥികൾ വീതം പഠിക്കുന്നു. ബി.എഡിന് 50 സീറ്റും സി.എഡിന് 100 സീറ്റുമാണുള്ളത്. സർക്കാർ നിശ്ചയിച്ച ഫീസ് മാത്രമാണ് വിദ്യാർത്ഥികളിൽ നിന്നും ഈടാക്കുന്നത്.
@ അമരക്കാർ
വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷന്റെ മേൽനോട്ടത്തിലാണ് ട്രസ്റ്റ് പ്രവർത്തിക്കുന്നത്.
2014ൽ ട്രസ്റ്റ് പുന:സംഘടിപ്പിക്കുകയും പഴയ ട്രസ്റ്റിലെ അംഗങ്ങളായിരുന്ന ഒരു കുടുംബം ട്രസ്റ്റിന്റെ മുഴുവൻ ആസ്ഥികളും സ്ഥാപനങ്ങളും പുതിയ ട്രസ്റ്റിനു സൗജന്യമായി കൈമാറുകയായിരുന്നു. ട്രസ്റ്റിന്റെ ഇപ്പോഴത്തെ ചെയർമാൻ നൗഷാദ് പുതിയോടത്ത് . സെക്രട്ടറി കെ. സജ്ജാദ് . വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ഭാരവാഹി ഹുസൈൻ ടി കാവനൂർ ആണ് അഡ്മിനിസ്ട്രേഷൻ മാനേജർ.
@ ഭാവി പദ്ധതികൾ
റെസിഡൻഷ്യൽ സ്കൂളാക്കി മാറ്റുകയാണ് പ്രധാന ലക്ഷ്യം. നിലവിൽ 85ഒാളം കുട്ടികൾ ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്നുണ്ട്. അഞ്ച് വർഷത്തിനുള്ളിൽ അത് 850 വിദ്യാർത്ഥികളാക്കി ഉയർത്തും.
നാല് കോടി രൂപ ചെലവിൽ പുതിയ അക്കാഡമിക് ബ്ലോക്കിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ആധുനിക സൗകര്യങ്ങളോടെ പുതുതായി 40 ക്ലാസുകൾ ആരംഭിക്കും.
3 കോടി രൂപ ചെലവിൽ ഹോസ്റ്റൽ നിർമ്മാണം ഉടൻ ആരംഭിക്കും.
@ മികവുറ്റ ഒാൺലൈൻ ക്ളാസുകൾ
കൊവിഡിൽ കുരുങ്ങിയ വിദ്യാർത്ഥികൾക്ക് അറിവിന്റെ ജാലകം തുറന്ന് ഒാൺലൈൻ ക്ളാസുകൾ ആരംഭിച്ചു. ഇതിനായി അത്യാധുനിക സൗകര്യങ്ങളോടെയുള്ള സ്റ്റുഡിയോയാണ് സ്കൂളിൽ പ്രവർത്തന സജ്ജമാക്കിയത്. കാമറ, സ്മാർട്ട് ബോർഡ്, എഡിറ്റർ, എന്നീ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. എല്ലാ ദിവസവും ക്ളാസ് നടക്കുന്നു. ഒാൺലൈൻ ക്ളാസുകൾക്കായി സ്കൂളിന് സ്വന്തമായി ഒരു മൊബൈൽ ആപ്ളിക്കേഷനുമുണ്ട്.
@ വിദ്യാലയ മികവുകൾ
പരിചയ സമ്പന്നരായ അദ്ധ്യാപകർ
ആധുനിക സൗകര്യങ്ങളോട് കൂടിയ
കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്
വിശാലമായ ലൈബ്രറി
ഒാൺലൈൻ ക്ലാസുകൾ
ബസ് സർവീസ്
സ്മാർട്ട് ക്ളാസ് റൂം
ഹോസ്റ്റൽ
ഓഡിറ്റോറിയം
വിശാലമായ കളിസ്ഥലം
അദ്ധ്യാപക -രക്ഷാകർതൃ യോഗങ്ങൾ
തികഞ്ഞ അച്ചടക്കം
ഉയർന്ന വിജയ ശതമാനം
@ ട്രസ്റ്റിന് കീഴിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ
സി.ബി.എസ്.ഇ സ്കൂൾ,
പ്രീ സ്കൂൾ, ബി.എഡ് (ബാച്ചിലർ ഒാഫ് എജ്യുക്കേഷൻ),
ഡി.എഡ് (ഡിപ്ളോമ ഇൻ എജ്യുക്കേഷൻ)
@ വിദ്യാലയത്തിന്റെ ലക്ഷ്യം
സാമൂഹിക പ്രതിബദ്ധതയും ധാർമ്മിക മൂല്യങ്ങളും കാത്തുസൂക്ഷിക്കുന്ന പുതുതലമുറയെ വാർത്തെടുക്കുക.
@ ബി.എഡ് കോഴ്സുകൾ
സോഷ്യൽ സയൻസ് ഇംഗ്ളീഷ് ഫിസിക്കൽ സയൻസ് മാത്തമാറ്റിക്സ്