muralidharan

കോഴിക്കോട്: നാദാപുരത്തിനടുത്ത് ചെക്യാട്ട് കൊവിഡ് ബാധിതനായ ഡോക്ടറുടെ വീട്ടിലെത്തിയിരുന്ന കെ.മുരളീധരൻ എം.പി ജില്ലാ കളക്ടറുടെ നിർദ്ദേശത്തെ തുടർന്ന് കൊവിഡ് ടെസ്റ്റിന് വിധേയനായി. ഫലം ലഭിക്കുന്നതു വരെ പൊതുപരിപാടികളിൽ പങ്കെടുക്കുകയോ സന്ദർശകരെ സ്വീകരിക്കുകയോ ചെയ്യില്ലെന്ന് അദ്ദേഹം പറഞ്ഞു.

പ്രാദേശിക കോൺഗ്രസ് നേതാവിന്റെ മകനായ ഡോക്ടറുടെ വിവാഹത്തലേന്ന് വീട്ടിലെത്തി ആശംസയറിയിച്ച് മടങ്ങിയതല്ലാതെ വിവാഹ ചടങ്ങിൽ പങ്കെുത്തിട്ടില്ലെന്ന് മുരളീധരൻ പറഞ്ഞു. വിവാഹദിവസമെത്തിയ ആരിൽ നിന്നോ ആണ് വരന് കൊവിഡ് പകർന്നത്.