covid-

 സമ്പർക്കം വഴി 74

കോഴിക്കോട്: ജില്ലയിൽ ഇന്നലെ 82 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരായി ചികിത്സയിലുള്ള 510 കോഴിക്കോട് സ്വദേശികളുടെ എണ്ണം 510 ആയി ഉയർന്നു. ഇതിൽ 117 പേർ കോഴിക്കോട് മെഡിക്കൽ കോളേജിലും 136 പേർ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലും 216 പേർ എൻ.ഐ.ടി യിലും എഫ്.എൽ.ടി.സി യിലും 31 പേർ ഫറോക്ക് എഫ്.എൽ.ടി.സി യിലുമാണ്. 2 പേർ മലപ്പുറത്തും 5 പേർ കണ്ണൂരിലും ഒരാൾ തിരുവനന്തപുരത്തും ഒരാൾ എറണാകുളത്തും ഒരാൾ കാസർകോട്ടും ചികിത്സയിലുണ്ട്. ഇവർക്കു പുറമെ മലപ്പുറം, കൊല്ലം, ആലപ്പുഴ, കണ്ണൂർ എന്നിവിടങ്ങളിൽ നിന്നുള്ള ഓരോ രോഗിയും രണ്ട് വയനാട് സ്വദേശികളും എഫ്.എൽ.ടി.സി യിൽ ചികിത്സയിലാണ്. 6 മലപ്പുറം സ്വദേശികളും 2 തൃശൂർ സ്വദേശികളും ഒരു പത്തനംതിട്ട സ്വദേശിയും ഒരു കൊല്ലം സ്വദേശിയും രണ്ട് വയനാട് സ്വദേശികളും ഒരു കണ്ണൂർ സ്വദേശിയും കോഴിക്കോട് മെഡിക്കൽ കോളേജിലുമും ഒരു കണ്ണൂർ സ്വദേശി സ്വകാര്യ ആശുപത്രിയിലുമുണ്ട്.

 പോസിറ്റീവായവർ

വിദേശത്ത് നിന്നു എത്തിയ 3 പേർ. ഇതിൽ രണ്ടു പേ‌ർ കുന്ദമംഗലം സ്വദേശികൾ (52), (32). മറ്റൊരാൾ ചാലിയം സ്വദേശിയും (36).

ഇതരസംസ്ഥാനങ്ങളിൽ നിന്ന് എത്തിയ 2 പേർ. കുന്ദമംഗലം സ്വദേശിയും (40) വടകര സ്വദേശിനിയും (45).

സമ്പർക്കം വഴി 74 പേർക്ക് രോഗം ബാധിച്ചതിൽ ഏറ്റവും കൂടുതൽ ചെക്യാടാണ്; 26. മറ്റിടങ്ങളിലെ രോഗബാധിതർ: തിരുവള്ളൂർ - 10, പുറമേരി - 2, കോഴിക്കോട് കോർപ്പറേഷൻ - 15, കുന്ദമംഗലം - 6, വടകര - 6, പെരുമണ്ണ - 1, ഒളവണ്ണ- 1, തിരുവങ്ങൂർ-1, മടപ്പള്ളി - 1, വില്ല്യാപ്പള്ളി - 1, എടച്ചേരി- 1, കൊയിലാണ്ടി മുനിസിപ്പാലിറ്റി - 1.

ഉറവിടം വ്യക്തമല്ലാത്ത മൂന്നു കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കുറ്റ്യാടി സ്വദേശിനി (22), എടച്ചേരി സ്വദേശി (65), തിരുവളളൂർ സ്വദേശിനി (40) എന്നിവർക്കാണ് വൈറസ് ബാധ.