kov
kov

കുന്ദമംഗലം: പതിമംഗലത്തെ കൊവിഡ് രോഗിയുടെ സമ്പർക്ക പട്ടികയിലുളളവർ കൂടുന്ന സാഹചര്യത്തിൽ കുന്ദമംഗലത്തും പരിസര പ്രദേശങ്ങളിലും ആരോഗ്യ പ്രവർത്തകരും പൊലീസും ജാഗ്രതാ നിർദ്ദേശം നൽകി. നിലവിൽ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച പതിമംഗലത്തെ കൊവിഡ് രോഗിയുടെ സമ്പർക്ക പട്ടിക ആരോഗ്യ വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. കുന്ദമംഗലം, മടവൂർ, കിഴക്കോത്ത് എന്നിവിടങ്ങളിലെ നൂറ്റിനാൽപ്പതോളം പേർ സമ്പർക്ക പട്ടികയിലുണ്ട്. ഇവർ വീടുകളിൽ നിരീക്ഷണത്തിലാണ്. പതിമംഗലത്തെ ഒരു മരണ വീട്ടിൽ എത്തിയവരും ഇതിൽപെടും. പതിമംഗലത്തെ ഒരു ബാർബർ ഷാപ്പ് നടത്തിപ്പുകാരനും നിരീക്ഷണത്തിലാണ്. 11 പേരാണ് കുന്ദമംഗലത്ത് കൊവിഡ് ബാധിതരായിട്ടുള്ളത്.