സുൽത്താൻ ബത്തേരി: സുൽത്താൻ ബത്തേരി വൺവേ റോഡിലുള്ള പലചരക്ക് മൊത്തവിതരണ കടയിലെ രണ്ട് സെയിൽസ്മാൻമാർക്ക് കൊവിഡ്‌രോഗ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് കട അടയ്ക്കാൻ ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകി. ഒരാഴ്ച മുമ്പാണ് കടയിലെ രണ്ട് തൊഴിലാളികൾക്ക് പനി പിടിപെട്ടത്. ഇവർ ആശുപത്രിയിൽ നിന്ന് പനിക്കുള്ള ചികിൽസ തേടുകയും ചെയ്തു. രണ്ട് ദിവസം മുമ്പാണ് ഇവരുടെ ശ്രവം പരിശോധനയ്ക്കായി എടുത്തത്. പതിനഞ്ചോളം തൊഴിലാളികളാണ് ഇവിടെ ജോലിയെടുക്കുന്നത്. കൊവിഡ് രോഗലക്ഷണങ്ങൾ കണ്ടെങ്കിലും ഔദ്യോഗികമായി ഇന്നലെ കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടില്ല.