നാദാപുരം: കൊവിഡ് നിയന്ത്രണം ലംഘിച്ച് ചെക്യാട് പഞ്ചായത്തിലെ കോൺഗ്രസ് നേതാവ് നടത്തിയ മകന്റെ വിവാഹത്തിൽ പങ്കെടുത്ത 25 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. നവവരനായ മകന് കൊവിഡ് സ്ഥിരീകരിച്ചതിന് തുടർന്ന് നടത്തിയ ആന്റിജൻ ടെസ്റ്റിലാണ് പോസിറ്റീവ് സ്ഥിരീകരിച്ചത് . ഇവരുടെ സമ്പർക്ക പട്ടികയിൽ 500 ഓളം പേരുണ്ടെന്നാണ് ആരോഗ്യ വകുപ്പ് വിലയിരുത്തൽ. ഈ മാസം 8,9 തീയതികളിലാണ് കോൺഗ്രസ് ചെക്യാട് മണ്ഡലം ജനറൽ സെക്രട്ടറിയുടെ മകന്റെ വിവാഹം നടന്നത്. വിവാഹത്തിൽ പങ്കെടുത്ത കോഴിക്കോട് സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് നവവരന് കൊവിഡ് കണ്ടെത്തിയത്. സമ്പർക്ക പട്ടികയിലുള്ളവർക്ക് ആന്റിജൻ ടെസ്റ്റ് നടത്താനുള്ള തയ്യാറെടുപ്പിലാണ് ആരോഗ്യ വകുപ്പ്.