ബാലുശ്ശേരി: ഇന്നലെ കാക്കൂരിൽ കൊവിഡ് സ്ഥിരീകരിച്ചയാൾക്ക് ബാലുശ്ശേരിയിലും സമ്പർക്കം. കഴിഞ്ഞ 19, 22 തീയതികളിൽ ബാലുശ്ശേരി ബ്ലോക്ക് റോഡ് ഭാഗത്തെ മരണവീട്ടിലും സമീപത്തെ ബന്ധുവീട്ടിലും ഇയാൾ എത്തിയതായാണ് ആരോഗ്യ വകുപ്പിന് വിവരം. ഇയാളുമായി പ്രാഥമിക സമ്പർക്കം പുലർത്തിയ പതിനഞ്ചോളം പേരുടെ നിരീക്ഷണ പട്ടിക തയ്യാറാക്കി. എന്നാൽ ഇവരുമായി സമ്പർക്ക ത്തിലുളളവരുടെ പട്ടിക നീളാനാണ് സാധ്യത.