കോഴിക്കോട്: കെ.മുരളീധരൻ എം.പി യുടെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ്.
നാദാപുരത്തിനടുത്ത് ചെക്യാട് കൊവിഡ് സ്ഥിരീകരിച്ച ഡോക്ടറുടെ വിവാഹത്തിൽ എം.പി പങ്കെടുത്തുവെന്ന വാർത്ത വന്നതോടെ ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം അദ്ദേഹം ടെസ്റ്റിന് വിധേയനാവു
കയായിരുന്നു. തുടർന്ന് സ്വയം ക്വാറന്റൈനിലുമായി.
ഫലം നെഗറ്റീവാണെന്ന് തലശ്ശേരി ഗവ. ആശുപത്രി സൂപ്രണ്ട് ഡോ.പീയുഷ് നമ്പൂതിരിപ്പാട് അറിയിച്ചു. നുണപ്രചാരണങ്ങൾക്കെതിരെ ഒപ്പം നിന്നവർക്ക് ഹൃദയം നിറഞ്ഞ നന്ദിയുണ്ട്; മുരളീധരൻ ഫേസ്ബുക്കിൽ കുറിച്ചു.