കോഴിക്കോട്: സി.പി.എം പ്രവർത്തകർക്ക് തലയിൽ മുണ്ടിടാതെ നടക്കാൻ പറ്റാത്ത അവസ്ഥയായെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി എൻ.സുബ്രഹ്മണ്യൻ പറഞ്ഞു.

കേരളം കണ്ട ഏറ്റവും മികച്ച സർക്കാരെന്ന് ചെണ്ട കൊട്ടി പറഞ്ഞവർക്കും പിണറായി വിജയനെ ഇരട്ടച്ചങ്കൻ എന്ന് വിശേഷിപ്പിച്ചവർക്കും ഇപ്പോൾ മിണ്ടാട്ടമില്ല.

പിണറായി സർക്കാർ അധികാരത്തിലെത്തിയതിന്റെ പിന്നാലെ പാർട്ടി പ്രവർത്തകർ ഭരണത്തിൽ നേരിട്ട് ഇടപെടരുതെന്നു മാർഗനിർദേശം നൽകിയിരുന്നതാണ്. പകരം ശിവശങ്കറിനെ പോലെയുള്ള ഉദ്യോഗസ്ഥരെ അഴിഞ്ഞാടാൻ അനുവദിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. സി.പി.എമ്മിന്റെ പ്രഖ്യാപിത നയത്തിന് വിരുദ്ധമായി വിദേശ കൺസൾട്ടൻസികൾക്ക് പിണറായി ചുവന്ന പരവതാനി വിരിച്ചതിനെക്കുറിച്ചു പാർട്ടി പ്രവർത്തകർക്ക് ഒന്നും പറയാനില്ലേ എന്നും സുബ്രഹ്മണ്യൻ പ്രസ്താവനയിൽ ചോദിച്ചു.