7 പേർക്ക് സമ്പർക്കത്തിലൂടെ
45 പേർക്ക് രോഗമുക്തി
കൽപ്പറ്റ: വയനാട് ജില്ലയിൽ ഇന്നലെ 17 പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇവരിൽ രണ്ട് പേർ വിദേശത്ത് നിന്നും എട്ട് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. ഏഴ് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ.
45 പേർ ഇന്നലെ രോഗമുക്തരായി. ഇതോടെ ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 356 ആയി. ഇതിൽ 202 പേർ രോഗമുക്തരായി. ഒരാൾ മരണപ്പെട്ടു. നിലവിൽ 153 പേരാണ് ചികിൽസയിലുളളത്. ഇതിൽ ജില്ലയിൽ 148 പേരും കോഴിക്കോട് മെഡിക്കൽ കോളേജിൽ നാലും കണ്ണൂരിൽ ഒരാളും ചികിത്സയിൽ കഴിയുന്നു.
രോഗം സ്ഥിരീകരിച്ചവർ:
ജൂലൈ 20ന് ഒറീസയിൽ നിന്നെത്തിയ പൂതാടി സ്വദേശി (29 വയസ്സ്), ജൂലൈ 24ന് കർണാടകയിൽ നിന്ന് വന്ന ചുള്ളിയോട് സ്വദേശി (35), ജൂലൈ 10ന് ബംഗളുരുവിൽ നിന്നെത്തിയ പേരിയ സ്വദേശി (31), ജൂലൈ 10ന് സൗദിയിൽ നിന്നെത്തിയ കുറുക്കൻമൂല സ്വദേശി (50), ജൂലൈ 12 ന് ഹൈദരാബാദിൽ നിന്നു വന്ന കാട്ടിക്കുളം ബേഗൂർ സ്വദേശികൾ (19, 22), ജൂലൈ 10ന് ബഹ്‌റൈനിൽ നിന്നെത്തിയ നല്ലൂർനാട് സ്വദേശി (37), ജൂലൈ 12ന് ബംഗളുരുവിൽ നിന്നെത്തിയ ചീരാൽ സ്വദേശി (37), ചുള്ളിയോട് സ്വദേശി (23), ജൂലൈ 21ന് ബംഗളുരുവിൽ നിന്നെത്തിയ നൂൽപ്പുഴ സ്വദേശി (26) എന്നിവരാണ് പുറത്തുനിന്ന് വന്ന് പോസിറ്റീവായത്.
ജൂലൈ 21ന് പോസിറ്റീവായ രോഗിയുടെ സമ്പർക്ക പട്ടികയിലുള്ള പേരിയ സ്വദേശികൾ (12, 11, 10), സുൽത്താൻ ബത്തേരിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന കൂത്തുപറമ്പ് സ്വദേശി(21), നീലഗിരി സ്വദേശി (20), പുൽപ്പള്ളി പഞ്ചായത്ത് മെമ്പറുടെ സമ്പർക്ക പട്ടികയിലുള്ള പുൽപ്പള്ളി സ്വദേശി (63), ജൂലൈ 23 മുതൽ ചികിത്സയിലുള്ള മുപ്പൈനാട് സ്വദേശിയുടെ സമ്പർക്ക പട്ടികയിലുള്ള മുപ്പൈനാട് സ്വദേശി (37) എന്നിവരാണ് സമ്പർക്കത്തിലൂടെ രോഗബാധിതരായത്.