ചേളന്നൂർ: ഓൺലൈൻ പഠനം ആരംഭിച്ച് രണ്ട് മാസം പിന്നിടാറായിട്ടും വിദ്യാർത്ഥികൾക്ക് സാങ്കേതിക സൗകര്യമൊരുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടതായി കെ.പി.സി.സി വൈസ് പ്രസിഡന്റ് ടി.സിദ്ദിഖ് പറഞ്ഞു.
എൻ ജി ഒ അസോസിയേഷൻ സിവിൽ സ്റ്റേഷൻ ബ്രാഞ്ച് കമ്മിറ്റി ചേളന്നൂരിൽ സംഘടിപ്പിച്ച സദ്ഗമയ പഠനോപകരണ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പഠനസൗകര്യം നിഷേധിക്കപ്പെട്ട ലക്ഷക്കണക്കിന് വിദ്യാർത്ഥികളെ സഹായിക്കാൻ പൊതു സമൂഹമാണ് മുന്നോട്ടു വന്നത്. എൻ ജി ഒ അസോസിയേഷൻ ആവിഷ്കരിച്ച സദ്ഗമയ മാത്യകാപരമാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് കെ.പ്രദീപൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ. വിനോദ് കുമാർ, ജില്ലാ സെക്രട്ടറി പ്രേംനാഥ് മംഗലശ്ശേരി, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എം.എ ഖാദർ, മുൻ പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീധരൻ, സംസ്ഥാന കമ്മിറ്റി അംഗം ബൈജു ബി.എൻ, മുരളീധരൻ കൻമന, സുനിൽകുമാർ പയിമ്പ്ര, ബ്രാഞ്ച് പ്രസിഡന്റ് പി.പി.പ്രകാശൻ, സെക്രട്ടറി സജീവൻ പൊറ്റക്കാട്, ട്രഷറർ സൈജൻ. പി എന്നിവർ സംസാരിച്ചു.