kanthapuram

കോഴിക്കോട്: ഹയർ സെക്കൻഡറി, ഡിഗ്രി, പി.ജി തലങ്ങളിൽ മലബാറിലെ ഉപരി പഠന പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് കാന്തപുരം എ.പി.അബൂബക്കർ മുസ‌്ലിയാർ ആവശ്യപ്പെട്ടു.

ജനസംഖ്യാനുപാതികമായി മലബാറിൽ ഉപരി പഠനത്തിന് സീറ്റുകൾ കുറവാണ്. എസ്.എസ്.എൽ.സി ജയിച്ച ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് ഉപരി പഠന സൗകര്യമില്ലാതെ പ്രയാസപ്പെടുന്നത്. മുഴുവൻ ഹൈസ്‌കൂളുകളും ഹയർ സെക്കൻഡറിയാക്കി അപേക്ഷകർക്ക് ആനുപാതികമായി ബാച്ചുകൾ അനുവദിക്കണം. മലബാറിലെ സർക്കാർ കോളേജുകളിൽ സൗകര്യങ്ങൾ വർദ്ധിപ്പിച്ച് പുതിയ ബാച്ചുകളും കോഴ്‌സുകളും ആരംഭിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിൽ കാന്തപുരം വ്യക്തമാക്കി.