വടകര: അഴിയൂരിലെ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിൽ മാലിന്യ സംസ്ക്കരണ സൗകര്യമൊരു ക്കാൻ വ്യവസായിയുടെ കൈത്താങ്ങ്. അജൈവ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്ക്കരിക്കാർ സർക്കാർ നിർദ്ദേശം പാലിച്ച് ഇൻസിനറേറ്റർ സ്ഥാപിക്കുന്നതിന് വ്യവസായിയായ സി.പി.അലിയാണ് 25000 രൂപ പഞ്ചായത്ത് പ്രസിഡന്റിന് കൈമാറിയത്. സി.എഫ്.എൽ.ടി.സിയിൽ ഉപയോഗിക്കുന്ന പി. പി. ഇ കിറ്റ്, ഗ്ലൗസ് അടക്കമുള്ള മാലിന്യങ്ങൾ ഇതുവഴി സംസ്ക്കരിക്കാൻ കഴിയും. പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽ ഹമീദ്, മുഹമ്മദ് അമീൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. രോഗികൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് 50 കിടക്കകളുളള കൊവിഡ് കിടത്തി ചികിത്സാ കേന്ദ്രം അഴിയൂരിൽ ആരംഭിക്കുന്നത്.