പുൽപ്പള്ളി: കുറിച്ചിപ്പറ്റയിൽ കടുവയുടെ ആക്രമണത്തി​ൽ പശുവിന് ഗുരുതരമായി പരിക്കേറ്റു. തെക്കേ കൈതക്കൽ ചാക്കോയുടെ പശുവിനെയാണ് കടുവ ആക്രമിച്ചത്. വിടിനടുത്ത് തീറ്റയ്ക്കായി കെട്ടിയിട്ടതായിരുന്നു പശുവിനെ.
പശുവിന്റെ ശരീരത്തി​ൽ പല ഭാഗങ്ങളിലും മുറിവേറ്റിട്ടുണ്ട്. ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു സംഭവം. വനപാലകർ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. പ്രദേശത്ത് ക്യാമറ സ്ഥാപിച്ച് നിരീക്ഷണം നടത്തുമെന്ന് ചെതലത്ത്
റെയിഞ്ച് ഓഫീസർ ശശികുമാർ അറിയിച്ചു.


ഫോട്ടൊ-

കടുവ ആക്രമണത്തിൽ പരിക്കേറ്റ പശു