മുക്കം: കാരശ്ശേരി പഞ്ചായത്ത് കഴിഞ്ഞ അഞ്ചു വർഷം നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളടങ്ങിയ വികസനരേഖ പുറത്തിറക്കി. 'കരുത്തേറി കാരശ്ശേരി' യുടെ പ്രകാശനം ജോർജ് എം തോമസ് എം.എൽ.എ നിർവ്ഹിച്ചു.ചടങ്ങിൽ പ്രസിഡന്റ് വി.കെ.വിനോദ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വി.പി.ജമീല, സ്ഥിരം സമിതി അംഗങ്ങളായ സജി തോമസ്, അബ്ദുള്ള കുമാരനെല്ലൂർ, ലിസി സ്കറിയ, പഞ്ചായത്ത് അംഗങ്ങളായ ജി.അബ്ദുൽ അക്ബർ, സവാദ് ഇബ്രാഹിം, എം.ദിവ്യ, രമ്യ കൂവപ്പാറ, ഐഷാലത, സുബൈദ മാളിയേക്കൽ, സുനില കണ്ണങ്കര, റുബീന കണ്ണാട്ടിൽ, അസി. സെക്രട്ടറി അനിൽ, ടി.വിശ്വനാഥൻ, കെ.പി ഷാജി, മാന്ത്ര വിനോദ്, എ.സുബൈർ, കെ.മോഹനൻ, കെ.സി. ആലി, കെ.ഷാജികുമാർ, ഇ.പി.ബാബു എന്നിവർ പങ്കെടുത്തു