8 പേർക്ക് രോഗമുക്തി
കോഴിക്കോട്: കൊവിഡ് ബാധിതരായി ഇപ്പോൾ 606 കോഴിക്കോട് സ്വദേശികൾ ചികിത്സയിൽ.
ഇന്നലെ എട്ട് പേർ രോഗമുക്തി നേടിയതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.വി.ജയശ്രീ അറിയിച്ചു. കോഴിക്കോട് എഫ്.എൽ.ടി.സിയിൽ ചികിത്സയിലായിരുന്ന കോർപ്പറേഷൻ സ്വദേശികളായ പുരുഷൻ (50), സ്ത്രി (51), ഓമശ്ശേരി സ്വദേശിനി (34), മരുതോംങ്കര സ്വദേശി (40), തലക്കുളത്തൂർ സ്വദേശി (52), 22,42 വയസ്സുള്ള കൊയിലാണ്ടി സ്വദേശികൾ, എൻ.ഐ.ടി. എഫ്.എൽ.ടി.സിയിൽ ചികിത്സയിലായിരുന്ന വടകര സ്വദേശി (31) എന്നിവർക്കാണ് രോഗം ഭേദമായത്.
146 പേർ കോഴിക്കോട് മെഡിക്കൽ കോളേജിലും 182 പേർ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലെ എഫ്.എൽ.ടി. യിലും192 പേർ എൻ.ഐ.ടി യിലെ എഫ്.എൽ.ടി. യിലും 34 പേർ ഫറോക്ക് എഫ്.എൽ.ടി.സി യിലും 38 പേർ എൻ.ഐ.ടി മെഗാ എഫ്.എൽ.ടി. യിലും 6 പേർ സ്വകാര്യ ആശുപത്രിയിലും 3 പേർ കണ്ണൂരിലും 2 പേർ മലപ്പുറത്തും ഓരോ പേർ വീതം തിരുവനന്തപുരം, എറണാകുളം, കാസർകോട് ജില്ലകളിലും ചികിത്സയിലുണ്ട്.
നിരീക്ഷണത്തിൽ 567 പേർകൂടി
പുതുതായി ഉൾപ്പെട്ട 567 പേരടക്കം ജില്ലയിൽ 11,787 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇതുവരെ 75,208 പേർ നിരീക്ഷണം പൂർത്തിയാക്കി. പുതുതായി വന്ന 103 പേർ ഉൾപ്പെടെ 536 പേരാണ് ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളത്. ഇതിൽ 264 പേർ മെഡിക്കൽ കോളേജിലും 139 പേർ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററായ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലെ എഫ്.എൽ.ടി.സി യിലും 92 പേർ എൻ.ഐ.ടി എഫ്.എൽ.ടി.സി യിലും 29 പേർ ഫറോക്ക് എഫ്.എൽ.ടി.സി യിലും 12 പേർ എൻ.ഐ.ടി യിലെ മെഗാ എഫ്.എൽ.ടി.സി യിലുമാണുള്ളത്. 161 പേർ ഇന്നലെ ഡിസ്ചാർജ്ജ് ആയി.
ഇന്നലെ 2,083 സ്രവ സാംപിൾ പരിശോധനയ്ക്ക് എടുത്ത് അയച്ചിട്ടുണ്ട്.