താമരശ്ശേരി: കാർഗിൽ വിജയദിനത്തിന്റെ ഭാഗമായി ബി.ജെ.പി താമരശ്ശേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ സൈനികനായ അനുഗ്രഹ വീട്ടിൽ ഹവിൽദാർ എം.ചന്ദ്രൻ നമ്പ്യാരെ ആദരിച്ചു.1966ൽ സൈന്യത്തിൽ ചേർന്ന ചന്ദ്രൻ നമ്പ്യാർ ജമ്മു കാശ്മീരിലെ പൂഞ്ച് സെക്ടറിൽ വയർലെസ് ഓപ്പറേറ്ററായിരുന്നു.1971ലെ ഇന്ത്യാ-പാക്ക് യുദ്ധത്തിൽ സ്തുത്യർഹമായ സേവനം കാഴ്ചവെച്ചു.1984 ൽ ഹവീൽദാർ പദവിയിൽ വിരമിച്ചു. ബി.ജെ.പി സംസ്ഥാന കമ്മിറ്റിയംഗം ഗിരീഷ് തേവള്ളി പൊന്നാട അണിയിച്ചു. പൂർവ സൈനിക് സേവാ പരിഷത് താലൂക്ക് സെക്രട്ടറി കെ.കെ.ജനാർദ്ദനൻ, വി.പി.രാജീവൻ, കെ.പി.ശിവദാസൻ, സുനിത വാസു, എ.കെ.ബവീഷ് എന്നിവർ സംബന്ധിച്ചു.