kattana

കുറ്റ്യാടി കാവിലുംപാറ പഞ്ചായത്തിലെ ചൂരണി, മുളവട്ടം, ലഡാക്ക് ഭാഗങ്ങളിൽ കാട്ടാനകളുടെ വിളയാട്ടം വീണ്ടും. കഴിഞ്ഞ ദിവസം ഒട്ടേറെ വാഴകൾക്കു പുറമെ മറ്റു വിളകളും കാട്ടാന ഇവ നശിപ്പിച്ചു. ഈ ഭാഗങ്ങളിലെ സോളാർ വേലി ചവിട്ടിപ്പൊളിച്ചാണ് കാട്ടാനകൾ കൃഷിയിടങ്ങളിലേക്ക് കയറുന്നത്.