പേരാമ്പ്ര : പ്രമുഖ കോൺഗ്രസ് നേതാവും ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റുമായിരുന്ന പി.സി. രാധാകൃഷ്ണന്റെ ചരമദിനം ഡി.കെ.ടി.എഫ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. പ്രസിഡന്റ് മഹിമ രാഘവൻ നായർ ഉദ്ഘാടനം ചെയ്തു. യു.കെ. അശോകൻ അദ്ധ്യക്ഷത വഹിച്ചു. വി. കുഞ്ഞിക്കേളപ്പൻ, സത്യൻ എരവട്ടൂർ, പി. അശോകൻ, പി.വി. ലക്ഷ്മിക്കുട്ടിയമ്മ, എൻ.വി. കുഞ്ഞബ്ദുള്ള എന്നിവർ പ്രസംഗിച്ചു.