containment

കുറ്റ്യാടി : മരുതോങ്കര ഗ്രാമപഞ്ചായത്തിലെ മുഴുവൻ വാർഡുകളും കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. കുറ്റ്യാടി, മുള്ളൻകുന്ന് റോഡിൽ ഫ്ലയർ ബാർ ഹോട്ടലിന് എതിർവശത്തെ ചില്ലുസ് മൽസ്യബൂത്തിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. ഇയാൾക്ക് ഗ്രാമപഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും സമ്പർക്കമുണ്ടെന്ന റിപ്പോർട്ടിനെ തുടർന്നാണ് പഞ്ചായത്ത് കണ്ടെയ്ൻമെന്റ് സോണാക്കിയതെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.