first-line
first line

കോഴിക്കോട്: കൊവിഡ് വ്യാപന തോത് കൂടുന്ന സാഹചര്യത്തിൽ പയ്യോളി നഗരസഭയിൽ ഫസ്റ്റ്ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ ഒരുങ്ങുന്നു. ഇരിങ്ങൽ സർഗാലയ ട്രെയിനിംഗ് സെന്ററിലാണ് ചികിത്സാ കേന്ദ്രം തയ്യാറാക്കുന്നത്. ആദ്യഘട്ടത്തിൽ 70 കിടക്കകളും അനുബന്ധ സൗകര്യങ്ങളുമാണ് ഒരുക്കുകയെന്ന് നഗരസഭാ ചെയർപേഴ്‌സൺ വി.ടി.ഉഷ പറഞ്ഞു.100 കിടക്കകൾ വരെ സജ്ജമാക്കാനാണ് മുനിസിപ്പാലിറ്റിയുടെ തീരുമാനം. രജിസ്‌ട്രേഷൻ ഏരിയ, കൺസൾട്ടിംഗ് റൂം, ഒബ്‌സർവേഷൻ റൂം, ടെലി മെഡിസിൻ റൂം, ഫാർമസി, സ്റ്റോർ റൂം, ലബോറട്ടറി സർവീസ്, കളക്ഷൻ റൂം, ഭക്ഷണം, കുടിവെള്ളം, ടോയ്‌ലറ്റ് എന്നിവ പൂർത്തിയായി വരുന്നതായി ചെയർപേഴ്‌സൺ പറഞ്ഞു.