contain

കൊയിലാണ്ടി:നഗരസഭയിലെ 44 വാർഡുകളും കണ്ടെയ്ൻമെന്റ് സോണാക്കി.അടച്ചിടൽ ഇന്നലെ മുതൽ നിലവിൽ വന്നു.കൊവിഡ് ബാധിതരുടെ സമ്പർക്ക പട്ടിക തയ്യാറാക്കുന്ന സാഹചര്യത്തിലാണ് മുഴുവൻ വാർഡും അടച്ചിടാൻ തീരുമാനിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി കൊയിലാണ്ടി പച്ചക്കറി-മത്സ്യ മാർക്കറ്റ് അടച്ചിട്ടിരിക്കുകയാണ്.കൊയിലാണ്ടി ഫിഷിംഗ് ഹാർബർ, ബസ്‌സ്റ്റാന്റ് പരിസരത്തെ ഷോപ്പിംഗ് സെന്ററുകൾ എന്നിവ അടഞ്ഞുകിടക്കുകയാണ്.