മുക്കം: കോഴിക്കടയിലെ മാലിന്യം പുഴയിൽ തള്ളാനെത്തിയ കടയുടമയെ നാട്ടുകാർ പിടികൂടി. നാട്ടുകാർ സ്ഥാപിച്ച കാമറക്കെണി അറിയാതെയാണ് കടയുടമ വാഹനത്തിൽ മാലിന്യവുമായെത്തിയത്. ഇരുവഞ്ഞി പുഴയിൽ ചേന്ദമംഗല്ലൂർ കടവിലാണ് കാമറ സ്ഥാപിച്ചത്. നാട്ടുകാർ നൽകിയ വിവരം മുക്കം നഗരസഭ പൊലീസിന് കൈമാറുകയും കടയുടമയെയും ഇരുചക്രവാഹനവും പിടികൂടുകയായിരുന്നു.മുക്കം നഗരസഭ മുനിസിപ്പൽ ആക്ട് പ്രകാരം കേസെടുത്ത് 5000 രൂപ പിഴ ഈടാക്കി.