kovid

ചേളന്നൂർ: പള്ളിപ്പൊയിലിൽ ആറ് വയസുകാരനും കുമാരസ്വാമിയിലെ ഗ്ലാസ് വ്യാപാരിക്കും കൊവിഡ് സ്ഥിരീകരിച്ചതോടെ ചേളന്നൂരിൽ പ്രതിരോധം ശക്തമാക്കി. ഇയാളുടെ ഉമ്മയും സഹോദരിയും കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.17 വയസുള്ള മകളും ചികിത്സയിലാണ്.വ്യാപാരിയുടെ സ്ഥാപനത്തിൽ വന്നവർ,മറ്റ് വ്യാപാരികൾ, ഒട്ടോഡ്രൈവർമാർ എന്നിവരുടെ സമ്പർക്കപട്ടിക തയ്യാറാക്കി നീരിക്ഷണത്തിലാക്കി. അതെസമയം പള്ളിപ്പൊയിലിൽ സമ്പർക്കം കുറവാണെന്ന് ചേളന്നൂർ ഹെൽത്ത് ഇൻസ്‌പെക്ടർ വസന്ത പെരുമ്പൊയിൽ പറഞ്ഞു.