ബാലുശേരി: കേരളത്തിലെ മികച്ച കുടുംബാരോഗ്യ കേന്ദ്രമെന്ന പട്ടികയിൽ കണ്ണാടിപൊയിലിലെ പനങ്ങാട് കുടുംബാരോഗ്യ കേന്ദ്രം.കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കാണിക്കുന്ന ജാഗ്രത ആരോഗ്യ കേന്ദ്രത്തെ മികവിന്റെ ആരോഗ്യ കേന്ദ്രവുമാക്കി. പ്രാഥമിക ആരോഗ്യ കേന്ദ്രമായി പ്രവർത്തിച്ചിരുന്ന ആശുപത്രിയിൽ നിലവിലെ ഭരണ സമിതി 17 ലക്ഷം രൂപ ചെലവിൽ ഇമ്മ്യൂണൈസേഷൻ ബ്ലോക്ക് പണിയുകയും പഴയ കെട്ടിടം അറ്റകുറ്റപ്പണി ചെയ്തു മോടി കൂട്ടുകയും ചെയ്തിരുന്നു ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കുടുംബാരോഗ്യ കേന്ദ്രമായി ഉയ
ത്തിയത്. ആരോഗ്യരംഗത്തെ പ്രവർത്തന മികവിന് നാട്ടിൻപുറത്തെ ഈ ആശുപത്രിക്ക് ഐ.എസ്.ഒ സർട്ടിഫിക്കേഷനും ലഭിച്ചു. മികവാർന്ന പ്രവർത്തനത്തിലൂടെ കേന്ദ്ര സർക്കാരിന്റെ കായകല്പ അവാർഡും ആശുപത്രിയെ തേടിയെത്തി. രോഗികൾ കൂടുതലായി എത്തിയതോടെ സൗകര്യങ്ങൾ വീണ്ടും വർദ്ധിപ്പിച്ചു. ഇതിന്റെ ഭാഗമായി 19 ലക്ഷം രൂപ മുടക്കി പുതിയ ഒ.പി. ബ്ലോക്ക് നിർമ്മാണം പൂർത്തിയാക്കി. സംസ്ഥാന സർക്കാരിന്റെ കെ.എ.എസ്.എച്ച് അക്രഡിറ്റേഷനും ലഭിച്ചു.
സൗകര്യങ്ങൾ
മൂന്ന് ഡോക്ടർമാർ
ഒ. പി സൗകര്യം വൈകീട്ട് വരെ
മികച്ച ലാബ് സൗകര്യം
ഓപ്പൺ ജിം
പാലിയേറ്റീവ് സംവിധാനം
ഇ- ഹെൽത്തും ചികിത്സാ നിധിയും
സംസ്ഥാനത്തെ സർക്കാർ അലോപ്പതി ആരോഗ്യ ചികിത്സാ കേന്ദ്രങ്ങളിലെ എല്ലാ പ്രവർത്തനങ്ങളും പരസ്പരം ബന്ധിപ്പിക്കുന്ന ഇ-ഹെൽത്ത് സംവിധാനം നടപ്പിലാക്കി.
കിടപ്പിലായ രോഗികൾക്കും മാരക രോഗബാധിതർക്കും വില കൂടിയ മരുന്നുകൾ നൽകുന്നതിനായി പ്രത്യേക നിധി രൂപീകരിച്ചു. ബഹുജനങ്ങളിൽ നിന്ന് ആറ് ലക്ഷം രൂപ ഇതിനായി സമാഹരിച്ചു. കൂടാതെ പെട്ടെന്നുണ്ടാകുന്ന രോഗങ്ങൾ, മഴക്കെടുതി, മറ്റ് പ്രയാസങ്ങൾ നേരിടുന്നവർക്ക് അടിയന്തര സഹായം നൽകുന്നതിന് മറ്റൊരു ദുരിതാശ്വാസ നിധിയുമുണ്ട്.