മാനന്തവാടി: നാട്ടിലേക്ക് മടങ്ങുന്ന അന്യസംസ്ഥാന തൊഴിലാളികൾക്ക് മാനന്തവാടി വരടിമൂലയിലെ നാട്ടുകാർ യാത്രയയപ്പ് നൽകി. വരടി മൂലയിലും വള്ളിയൂർക്കാവിലുമായി ഒരു വർഷമായി താമസിച്ച് വരുന്ന 105 അന്യസംസ്ഥാന തൊഴിലാളികളാണ് ജന്മദേശമായ പശ്ചിമ ബംഗാളിലെ മുർഷിദാബാദിലേക്ക് 2 ബസ്സുകളിലായി യാത്ര തിരിച്ചത്. ബസ് വാടകയിനത്തിൽ 5 ലക്ഷം രൂപയാണ് തൊഴിലാളികൾ പിരിച്ചെടുത്തത്. ഇവർക്ക് യാത്രയ്ക്ക് ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കിയതും വെള്ളവും ലഘുഭക്ഷണവും നൽകിയത് പ്രദേശത്തെ വ്യാപാരിയായ കെ.കെ.മത്തായിയാണ്. സാബു പൊന്നിയിൽ, കെ.സി.വിനോദ്, രാജീവൻ വരടിമൂല, ബേബി കീരക്കുന്നേൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു യാത്രയയപ്പ്.