covid

കോഴിക്കോട്: ജില്ലയിൽ ഇന്നലെ 68 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 37 പേർക്കും രോഗബാധ സമ്പർക്കത്തിലൂടെയാണ്.

ഇപ്പോൾ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 633 ലെത്തി. ഇന്നലെ രോഗം സ്ഥിരീകരിക്കപ്പെട്ടവരിൽ 12 പേർ വിദേശത്ത് നിന്ന് എത്തിയവരാണ്. 12 പേർ കോർപ്പറേഷൻ പരിധിയിൽ താമസിക്കുന്ന തമിഴ്‌നാട്ടുകാരായ തൊഴിലാളികളാണ്. ഏഴ് പേരുടെ ഉറവിടം വ്യക്തമല്ല.

ഇപ്പോൾ ചികിത്സയിൽ കഴിയുന്നവരിൽ 145 പേർ കോഴിക്കോട് മെഡിക്കൽ കോളേജിലും 154 പേർ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലെ എഫ്.എൽ.ടി.സി യിലും 174 പേർ എൻ.ഐ.ടി യിലെ എഫ്.എൽ.ടി. യിലും 44 പേർ ഫറോക്ക് എഫ്.എൽ.ടി.സി യിലും 98 പേർ എൻ.ഐ.ടി മെഗാ എഫ്.എൽ.ടി.സി യിലുമാണ്. 8 പേർ സ്വകാര്യ ആശുപത്രിയിലും 2 പേർ മലപ്പുറത്തും 5 പേർ കണ്ണൂരിലും ഒരാൾ തിരുവനന്തപുരത്തും ഒരാൾ എറണാകുളത്തും ഒരാൾ കാസർകോട്ടും ചികിത്സയിലുണ്ട്.

ഒൻപത് മലപ്പുറം സ്വദേശികൾ, മൂന്ന് വയനാട് സ്വദേശികൾ, രണ്ട് തൃശൂരുകാർ, പത്തനംതിട്ട, കൊല്ലം, കണ്ണൂർ ജില്ലക്കാരായ മൂന്നു പേർ എന്നിവർ കോഴിക്കോട് മെഡിക്കൽ കോളേജിലുണ്ട്. നാലു വയനാട് സ്വദേശികളും മൂന്ന് മലപ്പുറം സ്വദേശികളും രണ്ട് കണ്ണൂർ സ്വദേശികളും കൊല്ലം, ആലപ്പുഴ ജില്ലക്കാരായ രണ്ടു പേരും എഫ്.എൽ.ടി.സി യിൽ ചികിത്സയിലാണ്. ഒരു കണ്ണൂർ സ്വദേശി സ്വകാര്യ ആശുപത്രിയിലുമുണ്ട്.

 വിദേശത്ത് നിന്ന് വന്നവർ

കോഴിക്കോട് കോർപ്പറേഷൻ - 1 (37), ഫറോക്ക് നഗരസഭ - 3 (35, 50), സ്ത്രീ (21), മടവൂർ - 1 (34), കോടഞ്ചേരി - 2 (30), (32), ഓമശ്ശേരി - 2 (33), (33), പുതുപ്പാടി - 1 (28), ചങ്ങരോത്ത് - 1 (25), വാണിമേൽ - 1 (48).

 സമ്പർക്കം വഴി

കോഴിക്കോട് കോർപ്പറേഷൻ - 16 (മെഡിക്കൽ കോളജിലെ 3 ആരോഗ്യപ്രവർത്തകർ, കുറ്റിച്ചിറ 5, സിവിൽ സ്റ്റേഷൻ 3, ബേപ്പൂർ 3, വെള്ളയിൽ 1, നടക്കാവ് 1), ഒളവണ്ണ - 9, കോടഞ്ചേരി - 1, കൂടരഞ്ഞി - 1, വില്ല്യാപ്പള്ളി - 1, ഓമശ്ശേരി - 2, ചങ്ങരോത്ത് - 1, എടച്ചേരി - 1, കായക്കൊടി - 1, കൊയിലാണ്ടി - 1, മേപ്പയ്യൂർ - 2, പുതുപ്പാടി - 1.

 ഉറവിടം അറിയാതെ

കോർപറേഷൻ - 6 (പുതിയങ്ങാടി സ്ത്രീ (30), വെള്ളയിൽ (44), നടക്കാവ് (62), കുറ്റിച്ചിറ പെൺകുട്ടി (16), നല്ലളം (19), കോഴിക്കോട് മെഡിക്കൽ കോളേജിലെ അഗതി (78), ഓമശ്ശേരി - 1 പെൺകുട്ടി (5).