കോഴിക്കോട്: കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ക്യാപ്റ്റൻ വിക്രമിന്റെ ജീവൻ തുടിക്കുന്ന പ്രതിമ ഒരുങ്ങുന്നു. ശില്പി ഗുരുകുലം ബാബു പ്രതിമയുടെ അവസാന മിനുക്കുപണിയിലാണ്. പൂർത്തിയായി വരുന്ന പ്രതിമ കാണാൻ അച്ഛൻ കെ.പി.വി.പണിക്കരും അമ്മ കല്യാണി പണിക്കരും എത്തി. കോഴിക്കോട് കേന്ദ്രീയ വിദ്യാലയത്തിൽ സ്ഥാപിക്കുന്ന പ്രതിമ ഒരുക്കുന്നത് റോട്ടറി ക്ലബ് കാലിക്കറ്റ് മിഡ് ടൗൺ ഭാരവാഹികളാണ് .