പേരാമ്പ്ര: കിഴക്കൻ പേരാമ്പ്രയിലെ മുസ്ലിം ലീഗ് പ്രവർത്തകൻ കിഴക്കേടത്ത് കുഞ്ഞമ്മത് കുട്ടിയെ ജി.സി.സി, കെ.എം.സി.സി ആഭിമുഖ്യത്തിൽ സർവകക്ഷിയോഗം അനുസ്മരിച്ചു. ഓൺലൈനിൽ ചേർന്ന യോഗം ലീഗ് പേരാമ്പ്ര മണ്ഡലം ട്രഷറർ ആവള ഹമീദ് ഉദ്ഘാടനം ചെയ്തു. ചെയർമാൻ സി.വി കുഞ്ഞമ്മത് അദ്ധ്യക്ഷത വഹിച്ചു. പൂളക്കണ്ടി കുഞ്ഞമ്മദ്, തണ്ടോറ ഉമ്മർ, പി.കെ മമ്മു, സി.കെ. ബാലകൃഷ്ണൻ, മുഹമ്മദ് പൊറായിൽ, ശിഹാബ് കന്നാട്ടി, കെ.കെ സലാം, വി.കെ റഷീദ്, കെ.പി മുഹമ്മദ് അലി, റഷീദ് നിടൂളി തുടങ്ങിയവർ പ്രസംഗിച്ചു. കെ.പി അബ്ദു കരീം സ്വാഗതം പറഞ്ഞു.