machine
വാഷിംഗ് മെഷിൻ പഞ്ചായത്ത് പ്രസിഡന്റ് കെ.എം റീന ഏറ്റു വാങ്ങുന്നു

പേരാമ്പ്ര: കൊവിഡ് രോഗികൾക്കായി പേരാമ്പ്രയിലെ ജില്ലാ വനിത ഹോസ്റ്റലിൽ ആരംഭിച്ച പഞ്ചായത്തിന്റെ ഫസ്റ്റ്‌ലൈൻ ട്രിന്റ്‌മെന്റ് സെന്ററിലേക്ക് വ്യാപാരി വ്യവസായി സമിതി വാഷിംഗ് മെഷിൻ നൽകി. പഞ്ചായത്ത് പ്രസിഡന്റ്‌ കെ.എം. റീന സമിതി ജില്ലാ ജോയിന്റ് സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യനിൽ നിന്നും മെഷിൻ ഏറ്റുവാങ്ങി. യൂണിറ്റ് സെക്രട്ടറി സി.കെ. ചന്ദ്രൻ, പ്രസിഡന്റ് വി.കെ. ഭാസ്‌കരൻ, ബി.എം. മുഹമ്മദ്, വി.പി. സത്യനാഥൻ, ഷാജി ഒയാമ, ബാദുഷ മുസ്തഫ, മജീദ് ഡീലക്‌സ് എന്നിവർ പങ്കെടുത്തു.