haj

മക്ക: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ചരിത്രത്തിലാദ്യമായി ഇത്തവണ കർശന നിയന്ത്രണവ്യവസ്ഥകളോടെ പരിശുദ്ധ ഹജ്ജ് കർമ്മങ്ങൾക്ക് നാളെ തുടക്കമാവും. സൗദി പൗരന്മാർക്കും ഇപ്പോൾ രാജ്യത്തുള്ള വിദേശികൾക്കും മാത്രമേ മിനായിലേക്ക് പ്രവേശനാനുമതിയുള്ളൂ.

ദുൽഹജ്ജ് 8ന് തുടങ്ങി 13 വരെ (ജൂലായ് 28 മുതൽ ആഗസ്റ്റ് 2 വരെ) ആറു ദിവസം നീളുന്നതാണ് ചടങ്ങുകൾ. ദുൽഹജ്ജ് 9ന് വ്യാഴാഴ്ചയാണ് മുഖ്യചടങ്ങായ അറഫ സംഗമം.

മക്കയിലെ ക്യാമ്പുകളിൽ നിന്ന് ഹജ്ജാജിമാർ നാളെ രാവിലെ മിനായിലേക്ക് തിരിക്കും. നാളെ അവിടെ രാപ്പാർത്ത ശേഷമാണ് വ്യാഴാഴ്ച അറഫ സംഗമത്തിനെത്തുക.

ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്നുമായി സാധാരണ ശരാശരി 25 - 30 ലക്ഷം വരെ തീർത്ഥാടകർ ഹജ്ജ് കർമ്മങ്ങൾക്കായി എത്താറുണ്ട്. ഇത്തവണ അത് ആയിരങ്ങളിലൊതുങ്ങും.