കുന്ദമംഗലം: കേരഗ്രാമം പദ്ധതിയിൽ കുന്ദമംഗലം പഞ്ചായത്തിനെ സർക്കാർ ഉൾപ്പെടുത്തിയതായി പി.ടി.എ റഹീം എം.എൽ.എ അറിയിച്ചു. ഈ സാമ്പത്തിക വർഷം തെങ്ങ് കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും കർഷകർക്ക് വളം, തെങ്ങ് കയറ്റ യന്ത്രങ്ങൾ ലഭ്യമാക്കൽ തുടങ്ങിയവയാണ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കുക. കൃഷിവകുപ്പ് മുഖേന നടപ്പാക്കുന്ന പദ്ധതിയിൽ കുന്ദമംഗലത്തിന് പുറമെ തിരുവള്ളൂർ, കൂരാച്ചുണ്ട്, കുരുവട്ടൂർ എന്നീ പഞ്ചായത്തുകളെയാണ് ഉൾപ്പെടുത്തിയതെന്നും എം.എൽ.എ പറഞ്ഞു.