ഫറോ​ക്ക് :​​ നഗരസഭയിൽ ​ നാല് പേർക്ക് ​ കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ​ ചെയർപേഴ്സൺ ​ കമറുലൈലയുടെ അ​ദ്ധ്യ​ക്ഷതയിൽ ​ഇന്നലെ ​ അടിയന്തിര​ യോഗം ചേർന്നു​.​​ 30​ ​ ന് ​ പ്രൈമറി കോൺടാക്ടിലുള്ള കൗൺസിലർമാരെയും ജീവനക്കാരെയും ​ ടെസ്റ്റിന് വിധേയരാക്കും. നിലവിൽ ​കൗ​ണ്ടർ സ്റ്റാഫായി പ്രവർത്തിക്കുന്ന 3 പേരെ ഹോം ക്വാറന്റെനിൽ അയക്കും. പകരം ​എസ് സി പ്രൊമോട്ടറേ ചുമതലപ്പെടു​ത്തും. ഓഫീസ് പൂർണമായും ഫയർ ഫോഴ്സ്ന്റെ സഹായത്തോടെ അണുവിമുക്തമാക്കും.

ജില്ലാ കളക്ട​റുമായി ബന്ധപ്പെട്ട് മത്സ്യമാർക്കറ്റും തെരുവ് കച്ചവടവും അടച്ചിടുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാനും തീരുമാനിച്ചു. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾ നിറു​ത്തി​യിട്ട് റിപ്പയർ ചെയ്യുന്നതും വാഹനങ്ങളിൽ മീൻ കച്ചവടം ചെയ്യുന്നതും കർശനമായി തടയും.

യോഗത്തിൽ സ്ഥിരംസമിതി അംഗങ്ങളായ ​ ആസിഫ് പുളിയാളി, ​സുധർമ​, മുനിസിപ്പൽ സെക്രട്ടറി​ സനൽകുമാർ ഡി.വി, ഹെൽത്ത് ഇൻസ്‌പെക്ടർ മുസ്തഫ എന്നിവർ പങ്കെടുത്തു.