രാമനാട്ടുകര: രാമനാട്ടുകര ബൈപ്പാസിൽ ആളൊഴിഞ്ഞ സ്ഥലത്ത് അയൽ സംസ്ഥാനങ്ങളിൽ നിന്ന് വലിയ ലോറികളിലെത്തിക്കുന്ന മത്സ്യം ചെറിയ വാഹനങ്ങളിൽ കയറ്റി അയക്കുന്നത് നാട്ടുകാർ തടഞ്ഞു. സേവാമന്ദിരം ഹയർ സെക്കൻഡറി സ്‌കൂളിന് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്താണ് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മത്സ്യം ഇറക്കുന്നതും മറ്റു വാഹനങ്ങളിൽ കയറ്റി അയക്കുന്നതും നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസും ആരോഗ്യ പ്രവർത്തകരും, ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. പരിശോധയിൽ കേടായ മത്സ്യം കണ്ടെത്തിയിട്ടില്ല.