കോഴിക്കോട്: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും ചികിത്സയിലും യൂനാനി വൈദ്യശാസ്ത്രത്തിന്റെ സാദ്ധ്യതകൾ കൂടി പ്രയോജനപ്പെടുത്തണമെന്ന് മർകസ് യൂനാനി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.ഇംദാദുള്ള സിദ്ധിഖി, മെഡിക്കൽ സൂപ്രണ്ട് ഡോ.ഒ. കെ.എം.അബ്ദുറഹ്‌മാൻ എന്നിവർ മുഖ്യമന്തിയ്ക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.
ആരോഗ്യമന്ത്രി, ആയുഷ് വകുപ്പ് സെക്രട്ടറി എന്നിവർക്കും കത്തയച്ചിട്ടുണ്ട്.