തോട്ടുമുക്കം: അണു നശീകരണത്തിനിടെ ഞായറാഴ്ച തോട്ടുമുക്കത്ത് ഉണ്ടായ പ്രശ്നങ്ങൾ പരിഹരിച്ചതാണെന്നും
സംഭവം രാഷ്ട്രീയ വത്കരിക്കാൻ ഇപ്പോൾ യു.ഡി.എഫ് നടത്തുന്ന ശ്രമം അപലപനീയമാണെന്നും കൊടിയത്തൂർ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.എ. സണ്ണി ആരോപിച്ചു. പ്രശ്നം ഉണ്ടായപ്പോൾ ഇടപെട്ടിരുന്നു. ആർ.ആർ.ടി വോളണ്ടിയറായ അഷ്റഫിനോട് പഞ്ചായത്തംഗം വാങ്ങിയ ബാഡ്ജ് തിരിച്ചുകൊടുക്കാൻ ധാരണയായിരുന്നു. ശുചീകരണം നടത്തുന്ന ഫോട്ടോ എടുത്ത നടപടി ശരിയായില്ലെന്ന് അഷ്റഫ് സമ്മതിക്കുകയും ചെയ്തു. എന്നാൽ പിന്നീട് അഷ്റഫ് ബാഡ്ജ് തിരിച്ചു വാങ്ങാതിരിക്കുകയും മർദ്ദിച്ചെന്ന് ആരോപിക്കുകയും ചെയ്തു. രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള നീക്കം അപലപനീയമാണെന്നും വി.എ.സണ്ണി പറഞ്ഞു.