help
പുറമേരി എഫ്,എൽ.ടി.സി യിലേക്ക് എത്തിച്ച കിടക്കകൾ പഞ്ചായത്ത് പ്രസിഡന്റ് കെ.അച്ചുതൻ ഏറ്റുവാങ്ങുന്നു.

പുറമേരി: പുറമേരി പഞ്ചായത്ത് കെ.ആർ ഹയർ സെക്കൻഡറി സ്‌കൂളിൽ ഒരുക്കുന്ന കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് സഹായ പ്രവാഹം. അരൂരിലെ വ്യവസായി നെല്ലോളിക്കണ്ടി നാസർ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് 10 കട്ടിലുകൾ സംഭാവന ചെയ്തതായി പ്രസിഡന്റ് കെ. അച്ചുതൻ അറിയിച്ചു. നസീഫ് വാണിമേൽ 9 കിടക്കകൾ എത്തിച്ചു. ചക്കാലക്കണ്ടി ശേഖരൻ 50 ബെഡ് ഷീറ്റുകളും 50 തലയണ കവറുകളും നൽകി. മുതുവടത്തൂർ എസ്.വൈ.എസ് സാന്ത്വന കേന്ദ്രവും കൂനാടത്തിൽ ബാബുവും വിവിധ സാധനങ്ങൾ സംഭാവനയായി നൽകി.